പട്ടാളക്കഥാകാരന്‍...
മലയാളസാഹിത്യത്തിലുള്ള ഒരു ഴാനറാണ് പട്ടാളക്കഥകള്‍. പട്ടാളക്കാരനായിരിക്കുകയും പട്ടാളത്തെപ്പറ്റിയുള്ള കഥകളെഴുതുകയും ചെയ്ത എല്ലാവരെയും പട്ടാളക്കഥാകാരന്മാരാക്കിമാറ്റി നമ്മള്. എന്നാല്‍ വിസ്മയകരമായ പ്രതിഭാശേഷി കൊണ്ട് അവരില്‍ പലരും ആ പേരിനെ മാറ്റിയെടുത്തു. സര്‍ഗശേഷിയുടെ സ്ഫോടനാത്മകതകൊണ്ട് എല്ലാ പട്ടങ്ങളെയും വിശേഷണങ്ങളെയും അതിജീവിച്ചാണ് ആദ്യകാലത്ത് പട്ടാളക്കഥാകാരന്‍ എന്നു വിളിക്കപ്പെട്ട കോവിലന് തന്റെ സര്‍ഗജീവിതം സമ്പന്നമാക്കിയത്.
നന്താനാര്, പാറപ്പുറത്ത്, കോവിലന്, ഏകലവ്യന് എന്നിവരാണു പ്രമുഖരായ പട്ടാളക്കഥാകാരന്മാര്‍. ഇവരില്‍ ഏകലവ്യന് പ്രമുഖമായും പട്ടാളക്കഥകള്‍ തന്നെയാണു കുറിച്ചത്. അവയില്‍ 'ട്രഞ്ചും' 'എന്തിനുവേണ്ടി'യും മറ്റും പട്ടാളജീവിതത്തിന്റെ മനോഹരമുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്നു. നന്തനാരുടെ പട്ടാളക്കഥകളെക്കാളും 'മഞ്ഞക്കെട്ടിട'വും അനുഭവങ്ങളും 'ഉണ്ണിക്കുട്ടന്റെ ലോക'വുമാണു പ്രശസ്തം. പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാല്പാടുക'ളും 'അന്വേഷിച്ചു കണ്ടെത്തിയില്ല'യും ഒക്കെ പട്ടാളജീവിതത്തിന്റെ ചൂരും ചൂടുമുള്ളവ തന്നെയെങ്കിലും ഓണാട്ടുകരയുടെ പ്രാദേശികചരിത്രത്തെ ഇതിഹാസകഥനമാക്കി മാറ്റിക്കൊണ്ടെഴുതിയ 'ആകാശത്തിലെ പറവകള്‍' അദ്ദേഹത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തി.
ഇതുപോലെതന്നെ, 'ഏഴാമെടങ്ങ'ളും 'എ മൈനസ് ബി'യും 'ഹിമാലയ'വുമെല്ലാം പട്ടാളജീവിതത്തിന്റെ മിനുസം കുറഞ്ഞ വശങ്ങളെ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് വിസ്മയിപ്പിച്ചവയാണെങ്കിലും പട്ടാളബന്ധമില്ലാത്ത രണ്ടുമൂന്നു കൃതികളുടെ പേരിലാണ് പില്ക്കാലം കോവിലന് പ്രശസ്തനായത്. 'തോറ്റങ്ങ'ളും 'തട്ടക'വും. തന്റെ നാടിന്റെ പ്രാദേശികചരിത്രങ്ങളെ മിത്തിന്റെ സൂക്ഷ്മഭാവങ്ങളുള്ച്ചേര്ത്ത് മനോഹരമായ ശൈലീവല്ലഭത്വം കൊണ്ടു വായനക്കാരെ അമ്പരപ്പിച്ച കൃ

No comments:
Post a Comment