Thursday 17 March 2016

മോഹന്‍ലാല്‍

                                   

                                  മോഹന്‍ലാല്‍
പണ്ട് അഴീക്കോടും മോഹന്‍ലാലും തമ്മില്‍ ഒരു ശീത യുദ്ധം നടന്നിരുന്നു. പതിയെ പതിയെ പ്രശ്‌നങ്ങള്‍ അന്ന് കെട്ടടങ്ങിയെങ്കിലും ഇടയ്‌ക്കെപ്പോഴോ അഴീക്കോട് നെഞ്ചില്‍ തറിക്കുന്ന ഒരു വാക്ക് പറഞ്ഞു. 'മോഹന്‍ലാല്‍ സ്വയം നശിയ്ക്കുമെന്ന്'. അന്ന് കത്തിനില്‍ക്കുന്ന വിവാദത്തിനിടെ അഴീക്കോട് പറഞ്ഞ് പോയി. പിന്നീട് ലോകത്തോട് അദ്ദേഹം വിടപറഞ്ഞപ്പോള്‍ സകല വിദ്വേഷവും ലാല്‍ മറന്നു. ഇപ്പോള്‍ ഏറെ കുറേ അഴീക്കോടിന്റെ ആ വാക്കിന്റെ അടുത്ത്, തൊട്ടു നില്‍ക്കുകയാണ് ലാല്‍. തൊടുന്നതെല്ലാം വിവാദം. മോഹന്‍ലാല്‍ ഒന്നും പറയാതെയും അറിയാതെയും അദ്ദേഹത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാവുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊപ്പം വിവാദങ്ങളും ലാലിനെ വിടാതെ പിന്തുടരുന്നു. ചര്‍ച്ചയായ ചില വിവാദങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.
ലാലിസം അവസാനിക്കാത്ത പുക സമീപകാലത്ത് മോഹന്‍ലാലിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ച ഒരു സംഭവമാണ് ലാലിസം. സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ആരംഭിച്ച ലാലിസം എന്ന മ്യൂസിക് ബാന്റ് തിരിതെളിയും മുമ്പേ കരിഞ്ഞു. ദേശീയ ഗെയിമിന്റെ ഉദ്ഘാടന ദിവസമായിരുന്നു ലാലിസത്തിന്റെ ആദ്യ ഷോ. കൃത്യമായ ആസൂത്രണമില്ലാതെ അരങ്ങേറിയ ഷോ വലിയ പരാജയമായി തീര്‍ന്നു.
ബ്ലോഗ് പോസ്റ്റ് ഇപ്പോള്‍ മോഹന്‍ലാലിനെ കുത്തുന്ന മറ്റൊരു പ്രശ്‌നം ജെഎന്‍യു വിഷയത്തില്‍ ലാല്‍ എഴുതിയ ബ്ലോഗ് പോസ്റ്റാണ്. രാജ്യ സ്‌നേഹം കാണിക്കാന്‍ വേണ്ടി നടന്‍ എഴുതിയ പോസ്റ്റ് തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ സംഗതി അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും പിടിപെട്ടു.
ബെന്യാമിന്‍ -മേജര്‍ രവി ജെ എന്‍ യു വിഷയത്തിലെ ബ്ലോഗും അതിനെ ചൊല്ലിയുള്ള വിവാദവും ഒന്ന് കെട്ടടങ്ങിയതായിരുന്നു. എന്നാല്‍ അനാവശ്യമായി എഴുത്തുകാരന്‍ ബെന്യാമിനും മേജര്‍ രവിയും കൂടെ അതിനെ കുഴിമാന്തി എടുത്തു. ഇപ്പോള്‍ മേജര്‍ രവിയും ബെന്യാമിനും തമ്മിലുള്ള വാക്ക് പോരിന്റെ വിഷയം ലാലും അദ്ദേഹത്തിന്റെ ബ്ലോകുമാണ്കലാഭവന്‍ മണി അനുസ്മരണം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങള്‍ ഇതിനോടകം തലപൊക്കി കഴിഞ്ഞു. അതില്‍ മോഹന്‍ലാലിനെ സംബന്ധിയ്ക്കുന്ന ഒരു വിഷയവുമുണ്ട്. സംവിധായകന്‍ വിനയനെ കലാഭവന്‍ മണിയുടെ അനുശോചന യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ലാലാണത്രെ. മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര ഈ വിഷയം വെളിപ്പെടുത്തിയതോടെ ലാലിന്റെ അവസ്ഥ പിന്നെയും താണു.
ആനക്കൊമ്പ് വിഷയം അല്പം പഴയ കേസാണെങ്കിലും, ആനക്കൊമ്പ് എന്ന് പറയുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലാലിന്റെ മുഖമാണ്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതൊന്നുമല്ല. അതിന്റെ പേരില്‍ നടന്‍ അറസ്റ്റ് ചെയ്യുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഇപ്പോഴും പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്
തിരനോട്ടം - ക്യാമറ നൊസ്റ്റാള്‍ജിയയ്ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്ന ആളാണ് ലാല്‍. എന്തിനോടും ലാലിനൊരു ഇന്റിമസിയുണ്ട്. അങ്ങനെയായിരുന്നു തന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ ക്യാമറ സ്വന്തമാക്കാന്‍ ലാല്‍ ശ്രമിച്ചത്. അതിന്റെ പേരില്‍ ചില പുകിലുകളൊക്കെ ഉണ്ടായെങ്കിലും അവസാനം ആ ക്യാമറ ലാല്‍ തന്നെ നിയപരമായി സ്വന്തമാക്കി
കേണലാക്കിയതിനെതിരെ മോഹന്‍ലാലിന് ലെഫ്. കേണല്‍ പദവി കൊടുത്തതിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ട് മൂന്ന് പട്ടാള ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരു നടനെ കേണലായി അംഗീകരിച്ചത് ശരിയായില്ലെന്ന് പലരും വിമര്‍ശിച്ചുസുകുമാര്‍ അഴീക്കോട് സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നം ഒരുപാട് ചര്‍ച്ചയായതാണ്. ഗുരുതരമായ ആരോപണങ്ങള്‍ രണ്ട് പേരും പരസ്പരം ഉന്നയിച്ചു. ലാല്‍ ചെറുപ്പകാരികളായ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിനെയും മറ്റും അഴീക്കോട് പരസ്യമായി വിമര്‍ശിച്ചു. വിഗ്ഗും മേക്കപ്പും ഇല്ലാതെ ലാലിന് പുറത്തിറങ്ങാന്‍ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നുതമ്പ്രാന്‍ സിനിമകള്‍ ലാലിന്റെ സിനിമകളിലെ ഫ്യൂഡലിസത്തെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. കഥാപാത്രങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ പലപ്പോഴും ചെന്നു നിന്നത് ലാല്‍ എന്ന വ്യക്തിയിലാണ്.

മോഹന്‍ലാലിന്റെ പേരിലെ വിവാദങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പദ്മശ്രീ ഭരത് സരോജ് കുമാര്‍ എന്നൊരു സിനിമയും ഇറങ്ങിയിരുന്നു.പരാജയങ്ങള്‍ ഇപ്പോള്‍ ലാല്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് തുടര്‍ പരാജയങ്ങളാണ്. ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം മികച്ചത് എന്ന് പറയാന്‍ നല്ലൊരു സിനിമ ലാലിന്റെ പേരില്‍ ഇറങ്ങിയിട്ടില്ല. ഒരു പക്ഷെ നല്ലൊരു സിനിമ ഇറങ്ങിയിരുന്നെങ്കില്‍ ഈ വിമര്‍ശനങ്ങളെ രെു പരിധിവരെ താങ്ങി നിര്‍ത്താമായിരുന്നു
കടപ്പാട്:മീഡിയാ 

Sunday 11 November 2012

കുറുപ്പിന്റെ വെളിച്ചപാട് തുള്ളല്‍

 കുറുപ്പിന്റെ വെളിച്ചപാട്  തുള്ളല്‍
കുട്ടികാലത്തെ വല്യൊരു പേടിസ്വപ്നം ആയിരുന്നു കുറുപ്പിന്റെ വെളിച്ചപാട്  തുള്ളല്‍ .വരച്ചു വെച്ച കളത്തിനു  ഇരുന്നു വീണ വായിച്ച്  ദേവി സ്തുതി  പാടുമൈരുനു കുറുപ്പ് .പിന്നീട്  ചുവന്ന വസ്ത്രം ധരിച്ച്  കാലില്‍ ചിലമ്പ് അണിഞ്ഞു വാളുമേന്തി വെളിച്ചപാടായി മാറുകയി  അയാള്‍ .ദേവി ഉറഞ്ഞു തുള്ളുനത്‌ ഭീതിയോടെ നോകി നില്‍ക്കുമ്പോള്‍ അപ്പുവേട്ടന്‍ ചെവിയില്‍ പറയും ,"ആമി ,വെളിച്ചപാട്   വാളെടുത്തു നെറ്റിയില്‍ വെട്ടും, കൊറേ  ചോര വരും" പേടിച്ചു ഞാന്‍ കണ്ണുകള്‍ അടച്ചു അമ്മമ്മ യെ  കെട്ടിപിടിക്യും. കുറുപ്പ് നെറ്റിയില്‍  വെട്ടിലെന്നും എല്ലാം അപ്പുവേട്ടന്റെ കുസൃതികള്‍  ആഇരുനു എന്നും അറിയാന്‍ വര്‍ഷങ്ങള്‍ ഒരുപാടെടുത്തു .പൂജ  കഴിഞ്ഞു മുത്തശന്‍ ഉം     കുറുപ്പും തോളില്‍  കയ്യിട്ട് നടകുന്നതും ഒരു  കൌതുകമുള്ള ആയിരുന്നു . കൂടെ അഭിമാനവും . മുതശന്റെ വല്യ ഫ്രണ്ട്  ആണലോ വെളിച്ചപാട്.പൂജ കഴിഞ്ഞു തേങ്ങ  ഉടക്യുമ്പോള്‍ ചിതറിയ  പൂളുകള്‍ പെരുകാന്‍ ഞാനും അപ്പുവേട്ടനും ഓടുമായിരുന്നു .പോടുണ്ണി  ഇലയില്‍  ചൂടുള്ള പായസം വാങ്ങി വായയില്‍ വെക്യുമ്പോള്‍ ഓര്‍മകള്‍ക് വര്‍ഷങ്ങളുടെ മധുരം...
കാലം ഒരുപാട് മുന്പോട്ട് പൊയരിക്യുനു.ഈ വര്ഷം കളം പാട്ടിനു  അപ്പുവേട്ടന്‍ വന്നില.ലീവ് ഇല്ല ത്രെ നാട്ടില്‍ വരാന്‍ .പട്ടു പാവാടയിട്ടു അപ്പുവേട്ടന്റെ വാലായി  നടന്ന ആമി സാരീ ഉടുത്  പരിഷ്കാരങ്ങള്‍ തുടങ്ങിയിരിക്യുന്നു .ഇന്ന് വെളിച്ച പാടായി വന്നത് കുറുപ്പിന്റെ  മകന്‍ ആയിരുന്നു.
ഉറഞ്ഞുതുല്ലുംബോള്‍ പേടിപ്പിക്ക്യന്‍ അപ്പുവേട്ടാണോ കേട്ടിപിടിക്യന്‍ അമ്മമ്മയോ  ഇല്ല ഇപ്പൊ.തെങ്ങയുടക്യുമ്പോള്‍ തെങ്ങപൂല് പെറുക്കാന്‍ ആരും ഓടിയില്ല. ആറ്  വയസ്സുകാരി  ഗൌരി പായസം കഴിക്യനുള്ള തിരക്കിലായരുന്നു .പൂജ കഴിഞ്ഞു ഇറങ്ങുമ്പോള്‍ അമ്പല കല്പടവില്‍ ഞാന്‍ പരിചിതമായ ഒരു മുഖം കണ്ടു.നര കയറിയ   മുടിയും വാര്‍ധക്യം ബാധിച്ച  കണ്നുക്കളും അയി  ക്ഷീണിതനായി തോന്നിച്ചു കുറുപ്പ്.
തിരിഞ്ഞു നോകുമ്പോള്‍ കയ്യില്‍ ഉള്ളത് ഒരു പിടി മങ്ങി തുടങ്ങിയ ഓര്‍മകള്‍  മാത്രം;അമ്മമ്മയും, കുറുപ്പും ആ അമ്പലമുറ്റവും നിറഞ്ഞ ഒരു കുട്ടികാലം .കൈ  എത്തിപിടിക്ക്യനാവാത്ത വിധം അകന്നു പോയിരിക്ക്യുന്നു ആ കാലം...
Kadappaadu: Perspectives.com

മുയലുകള്

മുയലുകള്
ദാണ്ട്രാ ഒരു മുട്ടന് മുയല്
ഏ എവിടെ ?
അങ്ങോട്ടു േനാക്ക്
ആ കണ്ടു
ആ മുയിലിനു െകാമ്പുണ്ടല്ലോ!!
ശരിയാ, ഒന്നല്ല മൂന്നെണ്ണം
അയ്യേ ഒരു ഭംഗീമില്ല
അതിന്റെ െതാലിയെന്താ ഇങ്ങനെ കട്ടിപിടിച്ച്
ശരിയാ, ഒരു മാതിരി കാണ്ടാമൃഗത്തിന്റെ മാതിരി.
ദേ വേറോ രണ്ണം
ആണ്ട്രാ മറ്റൊന്ന്
ഇവിടെ മുഴുവന് മുയലുകളാടാ
ഇതിപ്പൊ പല നിറമുണ്ടല്ലൊ
ദേ ചുമന്നിട്ടൊന്ന്
ഇവിടെ േനാക്ക് പച്ച ഒരെണ്ണം
ഇതു കാവി കളറല്ലെ ?
അളിയാ, ഇതു മുയല് അല്ലളിയാ
പിന്നെന്ത് ?
ഇതു ട്രൈസെറാപ്റ്റസ് മറ്റൊ ആണ്.
ദൈവമേ നമ്മളിപ്പ എവിടാ ?
പ്രീഹിസ്റ്റോറിക് കാലഘട്ടത്തില് വീണു േപായതാടാ!!
ഈ ബസ്സെന്നു പറഞ്ഞപ്പ, ടൈം ട്രാവല്സ് ആണെന്നു പറഞ്ഞില്ലല്ലോ
നീ േലാഗൌട്ട്, േലാഗൌട്ട്
ഒക്കെ
അമ്മോ സമാധാനമായി

പ­ട്ടാ­ള­ക്ക­ഥാ­കാ­രന്‍...

പ­ട്ടാ­ള­ക്ക­ഥാ­കാ­രന്‍...
­മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലു­ള്ള ഒരു ഴാ­ന­റാ­ണ് പട്ടാ­ള­ക്ക­ഥ­കള്‍. പട്ടാ­ള­ക്കാ­ര­നാ­യി­രി­ക്കു­ക­യും പട്ടാ­ള­ത്തെ­പ്പ­റ്റി­യു­ള്ള കഥ­ക­ളെ­ഴു­തു­ക­യും ചെ­യ്ത എല്ലാ­വ­രെ­യും പട്ടാ­ള­ക്ക­ഥാ­കാ­ര­ന്മാ­രാ­ക്കി­മാ­റ്റി നമ്മള്‍. എന്നാല്‍ വി­സ്മ­യ­ക­ര­മായ പ്ര­തി­ഭാ­ശേ­ഷി കൊ­ണ്ട് അവ­രില്‍ പല­രും ആ പേ­രി­നെ മാ­റ്റി­യെ­ടു­ത്തു. സര്‍­ഗ­ശേ­ഷി­യു­ടെ സ്ഫോ­ട­നാ­ത്മ­ക­ത­കൊ­ണ്ട് എല്ലാ പട്ട­ങ്ങ­ളെ­യും വി­ശേ­ഷ­ണ­ങ്ങ­ളെ­യും അതി­ജീ­വി­ച്ചാ­ണ് ആദ്യ­കാ­ല­ത്ത് പട്ടാ­ള­ക്ക­ഥാ­കാ­രന്‍ എന്നു വി­ളി­ക്ക­പ്പെ­ട്ട ­കോ­വി­ലന്‍ തന്റെ സര്‍­ഗ­ജീ­വി­തം സമ്പ­ന്ന­മാ­ക്കി­യ­ത്.

­ന­ന്താ­നാര്‍, പാ­റ­പ്പു­റ­ത്ത്, കോ­വി­ലന്‍, ഏക­ല­വ്യന്‍ എന്നി­വ­രാ­ണു പ്ര­മു­ഖ­രായ പട്ടാ­ള­ക്ക­ഥാ­കാ­ര­ന്മാര്‍. ഇവ­രില്‍ ഏക­ല­വ്യന്‍ പ്ര­മു­ഖ­മാ­യും പട്ടാ­ള­ക്ക­ഥ­കള്‍ തന്നെ­യാ­ണു കു­റി­ച്ച­ത്. അവ­യില്‍ 'ട്ര­ഞ്ചും' 'എ­ന്തി­നു­വേ­ണ്ടി­'­യും മറ്റും പട്ടാ­ള­ജീ­വി­ത­ത്തി­ന്റെ മനോ­ഹ­ര­മു­ഹൂര്‍­ത്ത­ങ്ങള്‍ കാ­ഴ്ച­വ­യ്ക്കു­ന്നു. നന്ത­നാ­രു­ടെ പട്ടാ­ള­ക്ക­ഥ­ക­ളെ­ക്കാ­ളും 'മ­ഞ്ഞ­ക്കെ­ട്ടി­ട'­വും അനു­ഭ­വ­ങ്ങ­ളും 'ഉ­ണ്ണി­ക്കു­ട്ട­ന്റെ ലോ­ക'­വു­മാ­ണു പ്ര­ശ­സ്തം. പാ­റ­പ്പു­റ­ത്തി­ന്റെ 'നി­ണ­മ­ണി­ഞ്ഞ കാ­ല്പാ­ടു­ക'­ളും 'അ­ന്വേ­ഷി­ച്ചു കണ്ടെ­ത്തി­യി­ല്ല'­യും ഒക്കെ പട്ടാ­ള­ജീ­വി­ത­ത്തി­ന്റെ ചൂ­രും ചൂ­ടു­മു­ള്ളവ തന്നെ­യെ­ങ്കി­ലും ഓണാ­ട്ടു­ക­ര­യു­ടെ പ്രാ­ദേ­ശി­ക­ച­രി­ത്ര­ത്തെ ഇതി­ഹാ­സ­ക­ഥ­ന­മാ­ക്കി മാ­റ്റി­ക്കൊ­ണ്ടെ­ഴു­തിയ 'ആ­കാ­ശ­ത്തി­ലെ പറ­വ­കള്‍' അദ്ദേ­ഹ­ത്തെ മറ്റൊ­രു തല­ത്തി­ലേ­ക്കു­യര്‍­ത്തി­.

ഇ­തു­പോ­ലെ­ത­ന്നെ, 'ഏ­ഴാ­മെ­ട­ങ്ങ'­ളും 'എ മൈ­ന­സ് ബി­'­യും 'ഹി­മാ­ല­യ'­വു­മെ­ല്ലാം പട്ടാ­ള­ജീ­വി­ത­ത്തി­ന്റെ മി­നു­സം കു­റ­ഞ്ഞ വശ­ങ്ങ­ളെ വാ­യ­ന­ക്കാര്‍­ക്കു മു­ന്നില്‍ അവ­ത­രി­പ്പി­ച്ചു­കൊ­ണ്ട് വി­സ്മ­യി­പ്പി­ച്ച­വ­യാ­ണെ­ങ്കി­ലും പട്ടാ­ള­ബ­ന്ധ­മി­ല്ലാ­ത്ത രണ്ടു­മൂ­ന്നു കൃ­തി­ക­ളു­ടെ പേ­രി­ലാ­ണ് പില്‍­ക്കാ­ലം കോ­വി­ലന്‍ പ്ര­ശ­സ്ത­നാ­യ­ത്. 'തോ­റ്റ­ങ്ങ'­ളും 'ത­ട്ട­ക'­വും. തന്റെ നാ­ടി­ന്റെ പ്രാ­ദേ­ശി­ക­ച­രി­ത്ര­ങ്ങ­ളെ മി­ത്തി­ന്റെ സൂ­ക്ഷ്മ­ഭാ­വ­ങ്ങ­ളുള്‍­ച്ചേര്‍­ത്ത് മനോ­ഹ­ര­മായ ശൈ­ലീ­വ­ല്ല­ഭ­ത്വം കൊ­ണ്ടു വാ­യ­ന­ക്കാ­രെ അമ്പ­ര­പ്പി­ച്ച കൃ

കുഞ്ഞുണ്ണി

ചില കുഞ്ഞുണ്ണിക്കവിതകള്‍
"എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും"
എന്ന ഒറ്റ വരികവിതയില്‍ മാഷ് തന്റെ സമ്പൂര്‍ണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.

"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍."
“ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പിലിയുണ്ടെന്നുള്ളില്‍
വിരസ നിമിഷങ്ങള്‍ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.“
"ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍"
"ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം."
"ഞാനെന്റെ മീശചുമന്നതിന്റെ
കൂലിചോദിക്കാന്‍
ഞാനെന്നോടു ചെന്നപ്പോള്‍
ഞാനെന്നെ തല്ലുവാന്‍ വന്നു."
"പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു."
"എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകാലാനിടമില്ലെന്നതുവരെ."
"എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം."
"മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ"
"കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു"
പൊക്കമില്ലാത്തതാണെന്റെ പൊക്കം
മന്ത്രിയായാല്‍ മന്ദനാകും
മഹാ മാര്‍ക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയില്‍
മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാല്‍ പരമാനന്ദം
ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടര്‍ന്നു വീണു
മൂസ മലര്‍ന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം

Wednesday 7 November 2012

കേരളമെന്ന വാക്ക് ചൊല്ലില്‍

കേരളമെന്നൊരു  വാക്കുണ്ട് 

അധ് കേഴ്കുംബോല്‍ 
കാതുഗളില്‍ ആദ്യം 
കുളിര്‍മ്മ വരും 
കേരളമെന്ന വാക്ക് ചൊല്ലില്‍ 
മനസൊരു മാധിരി കവിയെഴുധും 
കായലോരത്തും  കടലിന്റെ തീരത്തും 
നഗന പാതയായ് നടക്കുവാന്‍
ഹൃധയ്ത്തുടിപ്പില്‍  നര്‍ത്തന മൂര്ത്തം ഏഴും
പ്രിയസഖി കാലിന്‍ 
കൊലുസിന്റെ മണികള്‍ 
അധിനെ വീണ്ടും ചിരിപ്പിക്കാന്‍ 
ഓട്ടം ഓടിത് തളര്‍ന്നു പോയി 
നടത്തം തുടങ്ങി 
തിരിഞ്ഞു  നോക്കുംബോള്‍
അവളുടെ കണ്ണിനു തിളക്കം 
കാണുംബോള്‍ അലയടി പറയും 
കരയും കാറ്റും തലയടി തന്നു 
പറയും പറയും 
ഗ്നാനൊരു മലയാളി 
നീയൊരു മലയാളി 
കാറ്റും മലഗളും 
കൂടിക്കൂടി കൂഗിക്കൂഗി 
ചൊല്ലും ചൊല്ലും 
ഗ്നാനൊരു മലയാളി 
ആനക് മനിയോച്ച്ചം 
അമ്പലവാസല്‍ വഴിയെങ്ങും 
പറഞ്ഞു തീരാത്ത സ്വപ്‌നങ്ങള്‍ 
കഴിഞ്ഞു പോയ ദിവസങ്ങള്‍ 
മനസിന്റെ കരഗളില്‍ നില്‍ക്കും രത്നങ്ങള്‍ 
  -വൈയവന്‍